Tuesday, July 11, 2006

ജപ്പാനീസ്‌ മാങ്ങ

മാങ്ങ (manga|മാൻഗ) എന്നാൽ ജപ്പാനിൽ കോമിക്സ്‌ എന്നർഥം. പൊതുവെ ആനിമേഷനെയാണ്‌ ജപ്പാനീസ്‌ മാങ്ങകൊണ്ട്‌ പാശ്ചാത്യർ ഉദ്ദേശിക്കറ്‌. എന്നാൽ അച്ചടിച്ചു വരുന്ന (ബ്ലാക്‌ ആൻഡ്‌ വൈറ്റിൽ) കോമിക്‌ പുസ്തകങ്ങളാണ്‌ ശരിക്കും ഉള്ള ജപ്പനീസ്‌ മാങ്ങ.

മറ്റു രാജ്യങ്ങളിൽ, കുട്ടികൾക്ക്‌ വേണ്ടിയാണ്‌ സാധാരണ കോമിക്‌ പുസ്തകങ്ങൾ പബ്ലിഷ്‌ ചെയ്യാറുള്ളത്‌. എന്നാൽ ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവർക്കും എല്ലാ തരക്കർക്കും മാങ്ങ വളരെ ഇഷ്ടമാണ്‌. (മുതിർന്നവർകു വേണ്ടിയുള്ള കോമികുകൾ മറ്റു രാജ്യങ്ങളിൽ വളരെ ഉണ്ട്‌. ഇല്ല എന്നല്ല. പക്ഷെ ജപ്പൻ മാങ്ങകളുടെ ഒരു റേയ്ൻജ്‌ വേറെ എവിടെയും കാണില്ല എന്നു തോന്നുന്നു.) പലതരത്തിലുള്ള മാങ്ങകൾ ജപ്പാനിൽ ദിനം പ്രതി ലക്ഷക്കണക്കിന്‌ വിറ്റഴിയുന്നു. ആയിരങ്ങൾ മാങ്ങ ഇൻഡസ്റ്റ്രിയിൽ ജോലി ചെയ്യുന്നു. മറ്റു പുസ്തകങ്ങേക്കാളും കൂടുതൽ ജപ്പാൻകാരൻ വായിക്കുന്നതും മാങ്ങയാണ്‌. ട്രൈനിൽ ഒക്കെ സാധാരണ കാണുന്ന ഒരു കാഴ്ചയാണ്‌ നിന്നും ഇരുന്നും മാങ്ങ വായിക്കുന്ന ജപ്പാൻകാരെ.

ചില ജപ്പാൻകാർക്ക്‌ അല്ലെങ്കിൽതന്നെ ഒരു കാർടൂൺ ലൂക്കാണ്‌. ഞാൻ ജപ്പാനിൽ ഉണ്ടായിരുന്നപ്പോൾ ഓഫീസിൽ വർക്‌ ചെയ്യ്ത ഒരു പയ്യൻ ശരിക്കും ഒരു കാർടൂൺ കഥാപാത്രം പോലെ തോന്നിച്ചിരുന്നു. അവൻ കഴിഞ്ഞ ജന്മത്തിൽ ഒരു മാങ്ങപാത്രമായിരുന്നുവെന്നു ഞാൻ വിചാരിക്കുമായിരുന്നു. ഈ മാങ്ങക്കുട്ടന്റെ വീട്‌ ഒരു കാർടൂൺ പുസ്തകത്തിന്റെ ഉള്ളിലാണെന്നും ഓഫിസ്‌ വിട്ടുപോയാ അവൻ മാങ്ങപുസ്തകത്തിനെ ഉള്ളിലാണ്‌ കിടന്നുറങ്ങുന്നതെന്നും ഞാൻ വെറുതെ ആലോചിക്കുമായിരുന്നു.

രസകരമായ മാങ്ങപുസ്തകങ്ങളുടെ ചെറിയ ഒരു കളക്ഷൻ എന്റെ പക്കൽ ഉണ്ട്‌.

അടിക്കുറിപ്പ്‌:
മലയാളത്തിലെ കാർടൂൺ കഥാപാത്രങ്ങളിൽ എനിക്ക്‌ ഏറ്റവും ഇഷ്ടം മായാവിയിലെ ലുട്ടാപ്പിയെ ആണ്‌. ശൂലം പോലെയുള്ള വാലും വച്ച്‌ കുന്തതിൽ കയറി പറന്ന്, ജട്ടിയിട്ട്‌ ഓടിനടക്കണ ക്യൂട്ട്‌ ഗഡി. ലുട്ടാപ്പി ഒരു ചുള്ളാപ്പി തന്ന്യാ.

Monday, July 10, 2006

പ്രെംബ്ലിമെംബ്ലിമേഷൻ

നിഘണ്ടുവിൽ ഇല്ലാത്ത, എന്നാൽ ഉണ്ടാവേണ്ടിയിരുന്ന വാക്കുകളെയാണുപോലും സ്നിഗ്‌ലെറ്റ്‌|sniglet എന്നു വിശേഷിപ്പിക്കുന്നത്‌. ഇതിന്റെ മലയാളം എന്താണാവോ?

പ്രെംബ്ലിമെംബ്ലിമേഷൻ |Premblememblemation എന്ന സ്നിഗ്‌ലെറ്റ്‌ എനിക്ക്‌ പ്രിയപെട്ട ഒന്നാണ്‌.

തപാൽപെട്ടിയിൽ കത്ത്‌ നിക്ഷേപിച്ച്‌ മടങ്ങുമ്പോൾ, നമ്മൾക്ക്‌ ഒരു ഉൾവിളി. ആ കത്ത്‌ ശരിക്കും പെട്ടീടെ ഉള്ളിൽ വീണ്വോ? അതോ ത്രിശങ്കൂന്റെ അവസ്ഥയിൽ കിടക്ക്വാണോ. ഹെയ്‌ അങ്ങനെ കെടന്നാ പോസ്റ്റ്‌മാൻ കൊണ്ടുപോകാതെ അത്‌ അവട്യന്നെ കെടക്ക്വോ? ഇത്യാദി ശങ്കകളാൽ നാം തിരിച്ച്‌ പോയി കയ്യ്‌ ആവുന്നത്ര ഉള്ളിൽ കടത്തി ഒന്നു തള്ളി അതു താഴെ വീണിരിക്കുണൂന്ന് ഉറപ്പു വരുത്തുന്നു. ഈ ശങ്ക, അല്ലെങ്കിൽ സംശയം അല്ലെങ്കിൽ Doubt, അല്ലെങ്കിൽ മനസിന്റെ ഒരു ഒരു.. രു.. ദ്‌ . ഇതിനെയാണത്രേ പ്രെംബ്ലിമെംബ്ലിമേഷൻ എന്നു പറയുന്നത്‌.

ഈ സംഗതി എനിക്ക്‌ പലപ്പോളും ഉണ്ടാവാറുണ്ട്‌. പ്രത്യേകിച്ച്‌ യാത്ര പുറപ്പെടുമ്പോളോ വീടുമാറ്റം എന്ന കലാപരിപാടി നടത്തുമ്പോളൊ ഒക്കെ. സ്വതെ absent minded ആയ ഞാൻ എന്റെ മറവിശക്തി പലപ്പോളും തെളിയിച്ചിട്ടുള്ളതാണ്‌. ഒരുതവണ എയർപോർടിൽ ലാപ്‌ടോപ്പും ക്യാമറയും അങ്ങനെ കുറച്ച്‌ കുന്ത്രാണ്ടങ്ങളും ഉള്ള ഒരു ബാഗ്‌ മറന്നു വച്ചു. ഒരു അര മുക്കാ മണിക്കൂർ കഴിഞ്ഞാണ്‌ ബോധോദയം ഉണ്ടായത്‌. ഭാഗ്യത്തിനു അത്‌ നഷ്ടം പറ്റിയില്ല. 2 ആഴ്ച്‌ മുമ്പ്‌ laundry എന്ന വീൿലി കലാപരിപാടി നടത്താൻ വേണ്ടി washing machine തുറന്നപ്പോ ദാ കെടക്കുണൂ കഴിഞ്ഞ ആഴ്ച്‌ നനക്കാൻ ഇട്ട തുണി ഉണങ്ങാതെ ഇങ്ങനെ നല്ല സുഗന്ധം പരത്തീട്ട്‌.. ഹൌ.. അതിനു ശേഷം ഇപ്പൊ വാഷിംഗ്‌ മഷീൻ കണ്ടാ വെറുതേ ഒന്നു തുറന്നു നോക്കാൻ ഒരു രു രു പ്രെംബ്ലിമെംബ്ലിമേഷൻ തോന്നാറുണ്ട്‌.

Sunday, July 09, 2006

യപ്‌

Yo! watsup buddy?

അയ്യോ! ഇങ്ങനെയൊക്കെ പോണൂ ഗഡീ