Friday, February 10, 2006

അനന്തം

കുട്ടിക്കാലത്തു ഞാൻ വെറുതെ ആലോചിക്കുമായിരുന്നു. ആലോചിച്ച്‌ ആലോചിച്ച്‌ ഞാൻ ഈ ലോകത്തിനെ പറ്റി ഒരു തിയറി ഉണ്ടാക്കി.

എന്റെ തിയറിപ്രകാരം, ഈ ലോകം ലോകം എന്നു പറഞ്ഞാൽ ഒരു വലിയ സംഭവം ആണു. നാം എല്ലാവരും ജീവിക്കുന്നതു ഒരു വലിയ രാക്ഷസന്റെ ഒരു അണുവിൽ ആണ്‌. ആ രാക്ഷസന്റെ ഓരോ cell ഉം ഓരോ ലോകം ആണ്‌. ഒരുപാട്‌ ഒരുപാട്‌ അനേക കോടി ലോകങ്ങൾ ഉൾകൊള്ളുന്ന ഒരു വല്യ രാക്ഷസൻ.

ആ രാക്ഷസന്‌ അറിയില്ല്യ നാം അദ്ദേഹത്തിന്റെ ഉള്ളിൽ ജീവിക്കുന്ന കാര്യം. ആ രാക്ഷസൻ ഒന്നു കൺചിമ്മുന്ന നേരം കൊണ്ട്‌ നമ്മുടെ ലോകത്ത്‌ നൂറായിരം കോടി വർഷങ്ങൾ കഴിഞ്ഞിരിക്കും. ആ രാക്ഷ്സൻ നൂറു നൂറായിരം കോടാനുകോടി സഹസ്രാബ്ദങ്ങൾ മുമ്പ്‌ കുടിച്ച വെള്ളത്തിന്റെ ഒരു dropletന്റെ ഒരു ചെറിയ ഫ്രാക്ഷൻ ആണ്‌ നമ്മുടെ ലോകത്തിലെ കടൽ.

അതു മാത്രമല്ല. ഇങ്ങനെ ഒരുപാട്‌ കോടി രാക്ഷസന്മാരും മറ്റു ജീവികളും ഉൾപ്പെടുന്ന ഒരു ലോകത്തിലാണ്‌ നമ്മുടെ രാക്ഷസൻ ജീവിക്കുന്നത്‌. അവരുടെ ഒരോരുത്തരുടെയും ഉള്ളിൽ നമ്മുടേതു പോലെ അനേകം അനേകം ലോകങ്ങൾ.

ഈ രാക്ഷസനും രാക്ഷസന്റെ ലോകവും ഇതുപോലെത്തന്നെ വേറെ ഒരു വലിയ വലിയ രാക്ഷസന്റെ ഉള്ളിലെ ഒരു ചെറിയ അണുവിൽ ജീവിക്കുന്നു. ആ വലിയ വലിയ രാക്ഷസൻ വേറെ ഒരു വല്ല്ല്ല്ല്ല്ല്ല്യ രാക്ഷസന്റെ ഉള്ളിൽ. അങ്ങനെ അങ്ങനെ ഇൻഫിനിറ്റ്‌ ആണ്‌ ഈ ലോകം.

അതുപോലെത്തന്നെ നമ്മുടെ ശരീരത്തിൽ ഒരുപാട്‌ ചെറിയ ലോകങ്ങൾ ഉണ്ട്‌. നമ്മുടെ ഓരോ കോശങ്ങളിലും അനേകായിരം ലോകങ്ങൾ. ആ ലോകങ്ങളിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങളുടെ ഉള്ളിലും പിന്നെയും ഒരുപാട്‌ ചെറിയ ലോകങ്ങൾ..

ഞാൻ ഈ തിയറിയിൽ ഇപ്പോളും വിശ്വസിക്കുന്ന്നു...

6 Comments:

Blogger ഇന്ദു | Indu said...

പ്രിയ ഋ,
ഏതാണ്ടിതേ തിയറി ഞാനും ഉണ്ടാക്കിയിരുന്നു, കുട്ടിക്കാലത്ത്‌! ഒരേയൊരു വ്യത്യാസം.. എന്റെ തിയറിയില്‍ അതൊരു രാക്ഷസന്‍ ആണെന്നില്ല എന്നതു മാത്രം! പേറ്റന്റിന്‌ അപേക്ഷിക്കാന്‍ പോകുമ്പോള്‍ എന്നേയും വിളിക്കണേ!!

Fri Feb 10, 03:45:00 PM PST  
Blogger സ്വാര്‍ത്ഥന്‍ said...

ഇന്ദൂ,
ഇപ്പോള്‍ സഹവാസം ഒരു രാക്ഷസന്റെ കൂടെയാണെന്ന് തിയറി വല്ലതും...?

ഋ,
എനിക്കിപ്പഴും അനന്തം അജ്ഞാതം തന്നെ. പോസ്റ്റ് നന്നായിട്ടുണ്ട്.

Fri Feb 10, 08:56:00 PM PST  
Blogger കലേഷ്‌ കുമാര്‍ said...

ന്റ്റമ്മോ...
വല്ലാത്ത തിയറി തന്നെ!
- രണ്ട് കൊമ്പുള്ള രാക്ഷസന്റെ ചിഹ്നമാണോ?

Fri Feb 10, 10:47:00 PM PST  
Blogger  said...

@ഇന്ദു , ഹാ അതു കൊള്ളാം. interesting. ഞാൻ ഇതുപോലെ വേറെയും കൊറേ തിയറികൾ ഉണ്ടാക്കീണ്ടായിരുന്നു.

@സ്വാർത്ഥൻ, @കലേഷ്‌.
കമന്റുകൾക്ക്‌ നന്ദി.
ദെന്താ കലേഷിന്റെ ഷർട്ടില്‌ ഉജാലയാണോ ?

Sat Feb 11, 01:16:00 PM PST  
Blogger ഇന്ദു | Indu said...

കുടുംബകലഹം ഉണ്ടാക്കല്ലേ, സ്വാര്‍ത്ഥാ!
ഋ, ബാക്കി തിയറികളും കൂടെ പോരട്ടെ...

Sun Feb 12, 12:28:00 PM PST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഏതാണ്ടിതുപോലെ ഒരു കഥ വിഷ്ണുമായയേയും നാരദനേയും വെചു കേട്ടിട്ടുണ്ടു..

Sat Apr 08, 10:20:00 PM PDT  

Post a Comment

<< Home