Friday, August 26, 2005

അരക്കി ലോത കാളി

ജോസേട്ടന്റെ സിമ്പർസിലിയേഷൻസ്‌ - ഭാഗം 1

വെറുതേ ഇരിക്കണ കോഴിക്ക്‌ കൂവാൻ തോന്നി.
എന്താ ഏതാ ഒന്നും ആലോചിക്കാൻ പോയില്ല്യ.
അങ്ക്‌ട്‌ നീട്ടി കൂവി.
ഇനീപ്പോ എന്തൊക്ക്യാണ്ടാവ്വാന്ന് ച്ചാ ആയിക്കൊട്ടേച്ചു.

അതു കേട്ടപ്പ്പ്പോ മ്മടെ ജോസേട്ടൻ - ഹൈ, ഈ കൊഴീടെ സൌണ്ട്‌ ക്ലിയറല്ലലോ.
ട്യെ ത്രേസ്യേ, മ്മക്ക്‌ അവന്യങ്ക്‌ട്‌ കാച്ച്യാലോ.

വലിച്ചു കൊണ്ടിരുന്ന ബീഡി കുത്തി കെടുത്തി, കുറ്റി ചെവിയിൽ തിരുകി, തോർത്ത്‌ മുണ്ട്‌ തലയിൽ കെട്ടി ജോസേട്ടൻ കോഴിക്കു മനസിലാവണ ഭാഷയിൽ ഒരു കാച്ച്‌ കാച്ചി. - ബ ബ ബ ബ

കോഴിക്ക്‌ തോന്നി.- വേണ്ട്യീരിന്നില്ല്യ. ന്നാലും ഈ ജന്തൂന്‌ വേറെ ജോല്യൊന്നും ല്ല്യേ? ഇനിപ്പോ ന്തൂട്ടാ ചെയ്യ്‌ാ. ഒന്നപേക്ഷിച്ചു നോക്കാം.
കോഴി ഒരു നമ്പർ ഇട്ടു - ജോസേട്ടാ വേണ്ടാട്ടാ.

കോഴി പറഞ്ഞത്‌ ജോസേട്ടന്‌ മനസ്സിലായില്ല്യ - ന്തൂട്ട ദ്‌ കൊ കൊ കോ ന്ന്‌ പറയണെ. ഹൈ നിക്കറാ അവ്‌ടെ - ഓടാൻ തുടങ്ങിയ കൊഴിക്ക്‌ ജോസേട്ടന്റെ അന്ത്യശാസന.

കോഴി ഓടി. ജോസേട്ടനും. കൊഴി പറന്നപ്പോ ജോസേട്ടൻ ചാടി. ചാട്ടം പിഴച്ച ജോസേട്ടൻ ഒരു പൊട്ടകിണരിന്റെ ആഴത്തിലേക്കു വഴുതി വീണു.

ത്രേസ്യാമ്മ അലറി വിളിച്ചു. ആൾക്കാർ ഓടിക്കൂടി. അവസാനം അവർ ജോസേട്ടനെ പൊക്കിയെടുത്തു. ജോസേട്ടൻ ഒരു വളിച്ച ചിരിയുമായി കയറിവന്നു.

കോഴി ഇത്തവണ സൌണ്ടൊക്കെ ക്ലിയറാക്കി ഒന്നുകൂടെ നീട്ടി കൂവി.


(തുടരും...)