Tuesday, July 11, 2006

ജപ്പാനീസ്‌ മാങ്ങ

മാങ്ങ (manga|മാൻഗ) എന്നാൽ ജപ്പാനിൽ കോമിക്സ്‌ എന്നർഥം. പൊതുവെ ആനിമേഷനെയാണ്‌ ജപ്പാനീസ്‌ മാങ്ങകൊണ്ട്‌ പാശ്ചാത്യർ ഉദ്ദേശിക്കറ്‌. എന്നാൽ അച്ചടിച്ചു വരുന്ന (ബ്ലാക്‌ ആൻഡ്‌ വൈറ്റിൽ) കോമിക്‌ പുസ്തകങ്ങളാണ്‌ ശരിക്കും ഉള്ള ജപ്പനീസ്‌ മാങ്ങ.

മറ്റു രാജ്യങ്ങളിൽ, കുട്ടികൾക്ക്‌ വേണ്ടിയാണ്‌ സാധാരണ കോമിക്‌ പുസ്തകങ്ങൾ പബ്ലിഷ്‌ ചെയ്യാറുള്ളത്‌. എന്നാൽ ജപ്പാനിൽ എല്ലാ പ്രായത്തിലുള്ളവർക്കും എല്ലാ തരക്കർക്കും മാങ്ങ വളരെ ഇഷ്ടമാണ്‌. (മുതിർന്നവർകു വേണ്ടിയുള്ള കോമികുകൾ മറ്റു രാജ്യങ്ങളിൽ വളരെ ഉണ്ട്‌. ഇല്ല എന്നല്ല. പക്ഷെ ജപ്പൻ മാങ്ങകളുടെ ഒരു റേയ്ൻജ്‌ വേറെ എവിടെയും കാണില്ല എന്നു തോന്നുന്നു.) പലതരത്തിലുള്ള മാങ്ങകൾ ജപ്പാനിൽ ദിനം പ്രതി ലക്ഷക്കണക്കിന്‌ വിറ്റഴിയുന്നു. ആയിരങ്ങൾ മാങ്ങ ഇൻഡസ്റ്റ്രിയിൽ ജോലി ചെയ്യുന്നു. മറ്റു പുസ്തകങ്ങേക്കാളും കൂടുതൽ ജപ്പാൻകാരൻ വായിക്കുന്നതും മാങ്ങയാണ്‌. ട്രൈനിൽ ഒക്കെ സാധാരണ കാണുന്ന ഒരു കാഴ്ചയാണ്‌ നിന്നും ഇരുന്നും മാങ്ങ വായിക്കുന്ന ജപ്പാൻകാരെ.

ചില ജപ്പാൻകാർക്ക്‌ അല്ലെങ്കിൽതന്നെ ഒരു കാർടൂൺ ലൂക്കാണ്‌. ഞാൻ ജപ്പാനിൽ ഉണ്ടായിരുന്നപ്പോൾ ഓഫീസിൽ വർക്‌ ചെയ്യ്ത ഒരു പയ്യൻ ശരിക്കും ഒരു കാർടൂൺ കഥാപാത്രം പോലെ തോന്നിച്ചിരുന്നു. അവൻ കഴിഞ്ഞ ജന്മത്തിൽ ഒരു മാങ്ങപാത്രമായിരുന്നുവെന്നു ഞാൻ വിചാരിക്കുമായിരുന്നു. ഈ മാങ്ങക്കുട്ടന്റെ വീട്‌ ഒരു കാർടൂൺ പുസ്തകത്തിന്റെ ഉള്ളിലാണെന്നും ഓഫിസ്‌ വിട്ടുപോയാ അവൻ മാങ്ങപുസ്തകത്തിനെ ഉള്ളിലാണ്‌ കിടന്നുറങ്ങുന്നതെന്നും ഞാൻ വെറുതെ ആലോചിക്കുമായിരുന്നു.

രസകരമായ മാങ്ങപുസ്തകങ്ങളുടെ ചെറിയ ഒരു കളക്ഷൻ എന്റെ പക്കൽ ഉണ്ട്‌.

അടിക്കുറിപ്പ്‌:
മലയാളത്തിലെ കാർടൂൺ കഥാപാത്രങ്ങളിൽ എനിക്ക്‌ ഏറ്റവും ഇഷ്ടം മായാവിയിലെ ലുട്ടാപ്പിയെ ആണ്‌. ശൂലം പോലെയുള്ള വാലും വച്ച്‌ കുന്തതിൽ കയറി പറന്ന്, ജട്ടിയിട്ട്‌ ഓടിനടക്കണ ക്യൂട്ട്‌ ഗഡി. ലുട്ടാപ്പി ഒരു ചുള്ളാപ്പി തന്ന്യാ.

Monday, July 10, 2006

പ്രെംബ്ലിമെംബ്ലിമേഷൻ

നിഘണ്ടുവിൽ ഇല്ലാത്ത, എന്നാൽ ഉണ്ടാവേണ്ടിയിരുന്ന വാക്കുകളെയാണുപോലും സ്നിഗ്‌ലെറ്റ്‌|sniglet എന്നു വിശേഷിപ്പിക്കുന്നത്‌. ഇതിന്റെ മലയാളം എന്താണാവോ?

പ്രെംബ്ലിമെംബ്ലിമേഷൻ |Premblememblemation എന്ന സ്നിഗ്‌ലെറ്റ്‌ എനിക്ക്‌ പ്രിയപെട്ട ഒന്നാണ്‌.

തപാൽപെട്ടിയിൽ കത്ത്‌ നിക്ഷേപിച്ച്‌ മടങ്ങുമ്പോൾ, നമ്മൾക്ക്‌ ഒരു ഉൾവിളി. ആ കത്ത്‌ ശരിക്കും പെട്ടീടെ ഉള്ളിൽ വീണ്വോ? അതോ ത്രിശങ്കൂന്റെ അവസ്ഥയിൽ കിടക്ക്വാണോ. ഹെയ്‌ അങ്ങനെ കെടന്നാ പോസ്റ്റ്‌മാൻ കൊണ്ടുപോകാതെ അത്‌ അവട്യന്നെ കെടക്ക്വോ? ഇത്യാദി ശങ്കകളാൽ നാം തിരിച്ച്‌ പോയി കയ്യ്‌ ആവുന്നത്ര ഉള്ളിൽ കടത്തി ഒന്നു തള്ളി അതു താഴെ വീണിരിക്കുണൂന്ന് ഉറപ്പു വരുത്തുന്നു. ഈ ശങ്ക, അല്ലെങ്കിൽ സംശയം അല്ലെങ്കിൽ Doubt, അല്ലെങ്കിൽ മനസിന്റെ ഒരു ഒരു.. രു.. ദ്‌ . ഇതിനെയാണത്രേ പ്രെംബ്ലിമെംബ്ലിമേഷൻ എന്നു പറയുന്നത്‌.

ഈ സംഗതി എനിക്ക്‌ പലപ്പോളും ഉണ്ടാവാറുണ്ട്‌. പ്രത്യേകിച്ച്‌ യാത്ര പുറപ്പെടുമ്പോളോ വീടുമാറ്റം എന്ന കലാപരിപാടി നടത്തുമ്പോളൊ ഒക്കെ. സ്വതെ absent minded ആയ ഞാൻ എന്റെ മറവിശക്തി പലപ്പോളും തെളിയിച്ചിട്ടുള്ളതാണ്‌. ഒരുതവണ എയർപോർടിൽ ലാപ്‌ടോപ്പും ക്യാമറയും അങ്ങനെ കുറച്ച്‌ കുന്ത്രാണ്ടങ്ങളും ഉള്ള ഒരു ബാഗ്‌ മറന്നു വച്ചു. ഒരു അര മുക്കാ മണിക്കൂർ കഴിഞ്ഞാണ്‌ ബോധോദയം ഉണ്ടായത്‌. ഭാഗ്യത്തിനു അത്‌ നഷ്ടം പറ്റിയില്ല. 2 ആഴ്ച്‌ മുമ്പ്‌ laundry എന്ന വീൿലി കലാപരിപാടി നടത്താൻ വേണ്ടി washing machine തുറന്നപ്പോ ദാ കെടക്കുണൂ കഴിഞ്ഞ ആഴ്ച്‌ നനക്കാൻ ഇട്ട തുണി ഉണങ്ങാതെ ഇങ്ങനെ നല്ല സുഗന്ധം പരത്തീട്ട്‌.. ഹൌ.. അതിനു ശേഷം ഇപ്പൊ വാഷിംഗ്‌ മഷീൻ കണ്ടാ വെറുതേ ഒന്നു തുറന്നു നോക്കാൻ ഒരു രു രു പ്രെംബ്ലിമെംബ്ലിമേഷൻ തോന്നാറുണ്ട്‌.

Sunday, July 09, 2006

യപ്‌

Yo! watsup buddy?

അയ്യോ! ഇങ്ങനെയൊക്കെ പോണൂ ഗഡീ

Friday, June 23, 2006

GNILLEPS

GNILLEPS സ്പെല്ലിംഗ്‌ തിരിച്ച്‌ എഴുതുന്ന പരിപാടിയാണ്‌ ഗ്നില്ലെപ്സ്‌.പത്ത്‌ പതിനഞ്ച്‌ വർഷങ്ങൾക്കുമുമ്പണെന്നു തോന്നുന്നു ദൂരദർശനിൽ വന്ന ഒരു ഇന്റർവ്യൂ പ്രോഗ്രാം ഇന്നും ഞാൻ ഓർക്കുന്നു. ജോബ്‌ പൊട്ടാസ്‌ എന്ന ഒരു വല്ലഭനുമായിട്ടായിരുന്നു അഭിമുഖം. ബൈബിളിലെ ഒരു chapter നിമിഷനേരം കൊണ്ട്‌ തലതിരിച്ച്‌ എഴുതി Guinness book of World Records -ഇൽ സ്ഥാനം പിടിച്ച ആ വ്യക്തി ഒരു മലയാളി ആണ്‌. (പിന്നീട്‌ അദ്ദേഹം സ്വന്തം റെക്കോർഡ്‌ തിരുത്തിക്കുറിച്ചോ എന്നു അറിയില്ല). നെടുനീളൻ വാക്കുകളും വാചകങ്ങളും ഇദ്ദേഹം അനായസമായി തിരിച്ചെഴുതുന്നതു ഞാൻ അന്താളിഫൈഡ്‌ ആയി നോക്കി ഇരുന്നു.

ഈ പ്രോഗ്രാം കണ്ട്‌ ഞാനും കുറച്ച്‌ നോക്കി ഈ പരിപാടി. അത്യാവശ്യം നീളമുള്ള പേരുകൾ (വീട്ടുപേരും നാട്ടുപേരും അടങ്ങുന്ന നല്ല നീളൻ പേരുകൾ നമ്മൾ മലയാളികൾക്ക്‌ ഉണ്ടല്ലോ) തിരിച്ചെഴുതിയാണ്‌ ഞാൻ പയറ്റിത്തുടങ്ങിയത്‌. നീ കൊള്ളാലോ വീഡിയോൺ എന്നു കൂട്ടുകാർ പ്രോത്സാഹിപ്പിക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ ഞാൻ ജോബ്‌ പൊട്ടാസിനെ ആരാധിച്ചിരുന്നു.

സ്കൂൾ പഠനം പൂർത്തിയാക്കിയതിനു ശേഷം എന്തോ ഈ പരിപാടി ഞാൻ പിന്നെ പ്രാക്റ്റീസ്‌ ചെയ്തില്ല.

ഇന്നലെ വെറുതേ ഒന്നാലോചിച്ചു ഗ്നില്ലെപ്സ്‌ ഒന്നു വീണ്ടും നോക്കിയാലോ. പേന പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചുള്ള എഴുത്ത്‌ പാടേ നിർത്തിയിട്ട്‌ കൊല്ലങ്ങളായിരിക്കുന്നു. എന്നാൽ ശരി കീ ബോർഡ്‌ കൊണ്ട്‌ ഗ്നില്ലെപ്സ്‌ റ്റൈപി നോക്കാം. നോക്കട്ടെ.

ഇന്നു ചുമ്മാ ഒന്നു സെർചിയപ്പോൾ ജോബ്‌ പൊട്ടാസ്‌ ഒരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സില്വുകയുണ്ടായി! രണ്ടു മൂന്നു ദിവസം മുമ്പാണു തുടങ്ങിയതെന്നു തോന്നുന്നു..

jap rhyme

Zo സാന്‍ Zo സാന്‍ ,
ഓ ഹാന ഗ നഗായി നോ നേ
സോയൊ കാ സാന്‍ മോ
നഗായി നൊ യോ!

Friday, February 10, 2006

അനന്തം

കുട്ടിക്കാലത്തു ഞാൻ വെറുതെ ആലോചിക്കുമായിരുന്നു. ആലോചിച്ച്‌ ആലോചിച്ച്‌ ഞാൻ ഈ ലോകത്തിനെ പറ്റി ഒരു തിയറി ഉണ്ടാക്കി.

എന്റെ തിയറിപ്രകാരം, ഈ ലോകം ലോകം എന്നു പറഞ്ഞാൽ ഒരു വലിയ സംഭവം ആണു. നാം എല്ലാവരും ജീവിക്കുന്നതു ഒരു വലിയ രാക്ഷസന്റെ ഒരു അണുവിൽ ആണ്‌. ആ രാക്ഷസന്റെ ഓരോ cell ഉം ഓരോ ലോകം ആണ്‌. ഒരുപാട്‌ ഒരുപാട്‌ അനേക കോടി ലോകങ്ങൾ ഉൾകൊള്ളുന്ന ഒരു വല്യ രാക്ഷസൻ.

ആ രാക്ഷസന്‌ അറിയില്ല്യ നാം അദ്ദേഹത്തിന്റെ ഉള്ളിൽ ജീവിക്കുന്ന കാര്യം. ആ രാക്ഷസൻ ഒന്നു കൺചിമ്മുന്ന നേരം കൊണ്ട്‌ നമ്മുടെ ലോകത്ത്‌ നൂറായിരം കോടി വർഷങ്ങൾ കഴിഞ്ഞിരിക്കും. ആ രാക്ഷ്സൻ നൂറു നൂറായിരം കോടാനുകോടി സഹസ്രാബ്ദങ്ങൾ മുമ്പ്‌ കുടിച്ച വെള്ളത്തിന്റെ ഒരു dropletന്റെ ഒരു ചെറിയ ഫ്രാക്ഷൻ ആണ്‌ നമ്മുടെ ലോകത്തിലെ കടൽ.

അതു മാത്രമല്ല. ഇങ്ങനെ ഒരുപാട്‌ കോടി രാക്ഷസന്മാരും മറ്റു ജീവികളും ഉൾപ്പെടുന്ന ഒരു ലോകത്തിലാണ്‌ നമ്മുടെ രാക്ഷസൻ ജീവിക്കുന്നത്‌. അവരുടെ ഒരോരുത്തരുടെയും ഉള്ളിൽ നമ്മുടേതു പോലെ അനേകം അനേകം ലോകങ്ങൾ.

ഈ രാക്ഷസനും രാക്ഷസന്റെ ലോകവും ഇതുപോലെത്തന്നെ വേറെ ഒരു വലിയ വലിയ രാക്ഷസന്റെ ഉള്ളിലെ ഒരു ചെറിയ അണുവിൽ ജീവിക്കുന്നു. ആ വലിയ വലിയ രാക്ഷസൻ വേറെ ഒരു വല്ല്ല്ല്ല്ല്ല്ല്യ രാക്ഷസന്റെ ഉള്ളിൽ. അങ്ങനെ അങ്ങനെ ഇൻഫിനിറ്റ്‌ ആണ്‌ ഈ ലോകം.

അതുപോലെത്തന്നെ നമ്മുടെ ശരീരത്തിൽ ഒരുപാട്‌ ചെറിയ ലോകങ്ങൾ ഉണ്ട്‌. നമ്മുടെ ഓരോ കോശങ്ങളിലും അനേകായിരം ലോകങ്ങൾ. ആ ലോകങ്ങളിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങളുടെ ഉള്ളിലും പിന്നെയും ഒരുപാട്‌ ചെറിയ ലോകങ്ങൾ..

ഞാൻ ഈ തിയറിയിൽ ഇപ്പോളും വിശ്വസിക്കുന്ന്നു...

Saturday, November 12, 2005

നേരെ കുന്നംകുളം

ജോസേട്ടൻ രണ്ടണ്ണം വീശീെട്ട്‌ നിക്ക്വായിരിുന്നു. എവടെ? പടിഞ്ഞാറെ കോട്ടെടെ അവടെ

"നേരെ കുന്നംളം, നേരെ കുന്നംളം" -കുന്നംകുളത്തേക്ക്‌ പോണ ബസ്സിലിക്ക്‌ ആൾക്കാരെ വിളിച്ചു കേറ്റണ തെരക്കിലായിരുന്നു ബസിലെ കിളി.

ജോസേട്ടന്‌ അത്‌ അത്രക്ക്‌ രസിച്ചില്ല്യ. ആള്‌ പോയി കിളീടെ കോളർമ്മെ പിടിച്ച്‌ ഒരു ചോദ്യം - "പൂങ്കുന്നം വളവ്‌ നിന്റെ അപ്പാപ്പൻ വന്നു വളക്ക്വോടാ *#@?"

Friday, November 04, 2005

ഹോട്ടൽ "ടീഷാപ്പ്‌"മലയാളി ഇല്ല്യാത്ത നാടുണ്ടോ ?

ചന്ദ്രനിൽ പോയാലും ഉണ്ടാവും ഒരു ചന്ദ്രേട്ടന്റെ ചായക്കട എന്ന് കേട്ടിട്ടുണ്ട്‌.

ആംസ്റ്റ്രോങ്ങ്‌ ചന്ദ്രനിൽ ഇറങ്ങിയപ്പൊ ചായ കുടിച്ചതു ഇവിടെന്നായിരിക്കും

ഒരു forwarded e-mail ഇൽ ഉണ്ടായിരുന്ന attachment ആണ്‌ ഈ ചിത്രം. അജ്ഞാതനായ കലാകാരനോട്‌ കടപ്പാട്‌.